അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം നടത്തിവരുന്ന അന്തർദേശീയ പുഷ്പ്പമേളയോടാനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ ജനശ്രദ്ധയാകർഷിക്കുന്നു. എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉൽഘാടനം നിർവഹിച്ച പവലിയൻ ഇതിനോടകം ഒട്ടനവധി ആളുകൾ സന്ദർശിച്ചു കഴിഞ്ഞു.അനാട്ടമി, പതോളജി വിഭാഗങ്ങളുടെ സഹകരണത്തോടെ മനുഷ്യ ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും അസുഖ ബാധിച്ച അവയവങ്ങളും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ഞിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോറ്, സുഷുമ്ന, തലയോട്ടിയും താടിയെല്ലും, ചെവിക്കുള്ളിലെ അസ്ഥികൾ, തുടയെല്ല്, കാൽമുട്ടിലെ ചിരട്ടകൾ, അസ്ഥികൂടങ്ങൾ തുടങ്ങി വിജ്ഞാനപ്രദവും അതിലുപരി ആശ്ചര്യമുളവാക്കുന്നതുമായ പ്രദർശനം കുട്ടികൾക്കെന്നപോലെ മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാണ്. അടിയന്തിര ഘഡങ്ങളിൽ വൈദ്യ സഹായം നൽകുന്നതിനായി ഡോക്ടർമാരും നേഴ്സു മാരുമടങ്ങുന്ന ആബുലൻസ് അടക്കമുള്ള മെഡിക്കൽ സംഘത്തെ പൂപ്പൊലി നഗരിയിൽ സജ്ജമാക്കിയിട്ടുണ്ട്.നേരത്തെ ബഹു. വനം വന്യ ജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മെഡിക്കൽ പവലിയൻ സന്ദർശിച്ചിരുന്നു.ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.രാവിലെ ഒൻപത് മണിക്ക് ആരംഭിക്കുന്ന സൗജന്യ പ്രദർശനം രാത്രി 10 വരെ തുടരും.
സുൽത്താൻ ബത്തേരി : അന്യായമായ് വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്,കേവിഡുമൂലവും പ്രളയങ്ങൾ മൂലവും ജീവിതം പ്രതിസന്ധിയിലായ ജനങ്ങളോടുള്ള അനീതിയാണ്. ധൂർത്തും സ്വജനപക്ഷപാതവും കർമ്മപദ്ധതിയാക്കിയ ഇടതു സർക്കാർ യാതൊരു ന്യായീകരണവുമില്ലാതെയാണ്...
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...