പൂപ്പൊലി സെമിനാറിൽ വൻ കർഷക പ്രാതിനിധ്യം

അമ്പലവയൽ:
പൂപ്പൊലിയോട് അനുബന്ധിച്ച് നടന്ന കർഷക സെമിനാർ വൻ കർഷക പ്രാധിനിത്യം കൊണ്ട് ശ്രദ്ധേയമായി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും കൃഷി വിജ്ഞാന കേന്ദ്രവും ചേർന്നാണ് കെ.വി.കെ ട്രെയിനിങ് ഹാളിൽ സെമിനാർ സംഘടിപ്പിച്ചത്. അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. കെ.അജിത്കുമാർ ആമുഖ പ്രഭാഷണം നടത്തി . കാർഷിക സർവകലാശാല വിജ്‍ഞാന വ്യാപന മേധാവിയും ശാസ്ത്രജ്ഞനും ആയ ഡോ. ജേക്കബ് ജോൺ ” സംയോജിത കൃഷി സമ്പ്രദായം – വയനാട്ടിലെ സാധ്യതകൾ ” എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. നെല്ലധിഷ്ടിത സംയോജിതകൃഷി, പുരയിടാധിഷ്ഠിത സംയോജിതകൃഷി, സംയോജിത മട്ടുപ്പാവ് കൃഷി, തുടങ്ങിയ കൃഷി രീതികൾ അദ്ദേഹം പരിചയപ്പെടുത്തി. സ്ഥല പരിമിതിയും നാമമാത്ര കർഷകരുടെ വർധനവും സംയോജിത കൃഷിക്ക് പ്രാധാന്യം വര്ധിപ്പിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. കർഷകർ ഉന്നയിച്ച സംയോജിത കൃഷിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും മറ്റു കാർഷിക പ്രശ്നങ്ങൾക്കും അദ്ദേഹം സംശയ നിവാരണം നടത്തി. നൂറോളം കർഷകർ സെമിനാറിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ മന്ത്രി എ.നാരായണസ്വാമി
Next post മീനങ്ങാടി പോലീസ് യുവാവിനെ അകാരണമായി മര്‍ദിച്ചതായി പരാതി
Close

Thank you for visiting Malayalanad.in