ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ മന്ത്രി എ.നാരായണസ്വാമി

കൽപ്പറ്റ: വയനാടിൻ്റെ അടിസ്ഥാന കാര്യങ്ങളിൽ വികസനമുണ്ടായാൽ ടൂറിസം മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തപ്പെടുന്ന ജില്ലയായി വയനാട് മാറുമെന്ന് കേന്ദ്ര സോഷ്യൽ ജസ്റ്റിസ് ആൻ്റ് എംപവർമെൻ്റ് വകുപ്പ് മന്ത്രി എ.നാരായണസ്വാമി പറഞ്ഞു കൽപ്പറ്റയിൽ നടത്തിയ സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മണ്ണാണ് വയനാടെങ്കിലും അടിസ്ഥാന കാര്യങ്ങളിൽ പോലും വയനാട് ഇന്നും ഏറെ പിന്നിലാണ് ഇത് മനസിലാക്കിയാണ് കേന്ദ്ര സർക്കാർ ആസ്പിരേഷൻ ജില്ലകളെ തിരഞ്ഞെടുത്തപ്പോൾ വയനാടിന് പ്രത്യേക പരിഗണന നൽകി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
നഞ്ചൻകോട് നിലമ്പൂർ റെയിൽപാത യദാർത്ഥ്യമായാൽ ഉത്തരേന്ത്യയുമായി ബന്ധപ്പെടാൻ പറ്റുന്ന എളുപ്പമാർഗമായി പാത മാറുമെന്നറിഞ്ഞിട്ടും ഇതുമൂലം കേരളത്തിനാകെ വികസനത്തിൻ്റെ കുതിച്ചു ചാട്ടം ഉണ്ടാകുമെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് പദ്ധതി നടപ്പിലാക്കാത്തത് എന്ന് മനസ്സിലാവുന്നില്ല കർണാടകയാണ് പദ്ധതിക്കെതിരെന്ന് വസ്തുതാ വിരുദ്ധമായ പ്രസ്താതാവന നടത്തി കേരളത്തിൻ്റെ സർക്കാർ പദ്ധതി നടപ്പിലാക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വിഭാഗമായ ആദിവാസി സമൂഹത്തിനും, കർഷകർക്കും രക്ഷപ്പെടണമെങ്കിൽ കേന്ദ്ര പദ്ധതികൾ ക്യത്യമായി നടപ്പിലാക്കിയാൽ മാത്രം മതിയെന്നും എല്ലാ മേഖലയും വികസിപ്പിക്കാൻ വേണ്ട ആത്മാർത്ഥമായ ശ്രമങ്ങൾ കേന്ദ്ര സർക്കാറിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും കേന്ദ്ര റെയിൽ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് അവസരമൊരുക്കുമെന്നും കേന്ദ്ര മന്ത്രി സൗഹൃദ സദസ്സിൽ പറഞ്ഞു .വിവിധ ആവശ്യങ്ങളുന്നയിച്ചു കൊണ്ടുള്ള നിവേദനങ്ങളും ചടങ്ങിൽ മന്ത്രിക്ക് നൽകി .യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് കെ.പി മധു അദ്ധ്യക്ഷത വഹിച്ചു, കെ.സദാനന്ദൻ, കെ.ശ്രീനിവാസൻ, പ്രശാന്ത് മലവയൽ, വിൽഫ്രഡ് ജോസ്, ആക്ഷൻ കമ്മിറ്റിയുടെയും ചേംബർ ഓഫ് കൊമേഴ്സിൻ്റെയും ഭാരവാഹികളായ ചന്ദ്രഗിരി മോഹനൻ, വിനയകുമാർ അഴീപ്പുറത്ത്, മോഹനൻ നവരംഗ്, ജോസ് കപ്യാരുമല, ജോസ് തണ്ണിക്കോട് എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗൂഡല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു.
Next post പൂപ്പൊലി സെമിനാറിൽ വൻ കർഷക പ്രാതിനിധ്യം
Close

Thank you for visiting Malayalanad.in