Shibu CV – Malayalanad.in
ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പിലും ഫെലോഷിപ്പുകളിലും സീറ്റുകൾ വർദ്ധിപ്പിച്ചു; 45 വിദ്യാർത്ഥികൾക്ക് ആനുകൂല്യം; എം.ബി.ബി.എസിന് പൂർണ്ണ ഫീസ് ഇളവ് തുടരും
കൽപ്പറ്റ :  രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ്  പ്രോഗ്രാം  വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ 45 പേർക്കാണ് ഇതിലൂടെ പ്രയോജനം ലഭിക്കുക. നഴ്സിംഗ്, ഫാർമസി കോഴ്സുകളിൽ പത്ത് സീറ്റുകൾ വീതം അധികമായി ഉൾപ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ 5 എം.ബി.ബി.എസ്, ഡോ മൂപ്പൻസ് നഴ്സിംഗ് കോളേജിലെ 20 ബി.എസ്സി നഴ്സിംഗ്, ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിലെ 20 ബി.ഫാം എന്നീ കോഴ്സുകളിലെ വിദ്യാർത്ഥികൾക്കായിരിക്കും ഈ സമ്പൂർണ്ണ ട്യൂഷൻ ഫീസ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യരായ എം.ബി.ബി.എസ് വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകുന്ന കേരളത്തിലെ ആദ്യത്തെ സ്വാശ്രയ മെഡിക്കൽ കോളേജായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്  ചരിത്ര നേട്ടം തുടരുകയാണ്.
അക്കാദമിക് യോഗ്യതയും സാമ്പത്തിക പശ്ചാത്തലവും കണക്കിലെടുത്താണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
* എം.ബി.ബി.എസ് സ്കോളർഷിപ്പ് (5 സീറ്റുകൾ): പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകർ 2026-ലെ നീറ്റ് (NEET) കേരള സ്റ്റേറ്റ് റാങ്ക് 3000-ത്തിന് ഉള്ളിൽ വരുന്നവരായിരിക്കണം. കൂടാതെ പന്ത്രണ്ടാം ക്ലാസിൽ കുറഞ്ഞത് 75% മാർക്കുള്ളവരും കേരളത്തിൽ സ്ഥിരതാമസക്കാരുമായിരിക്കണം. * ബി.എസ്സി നഴ്സിംഗ് & ബി.ഫാം സ്കോളർഷിപ്പുകൾ (20 സീറ്റുകൾ വീതം): പന്ത്രണ്ടാം ക്ലാസിൽ (സയൻസ് ഗ്രൂപ്പ്) കുറഞ്ഞത് 75% മാർക്കുള്ളവരും, വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം അപേക്ഷകർ.
“ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ്  പ്രോഗ്രാം കേവലം ഒരു സാമ്പത്തിക സഹായത്തിന് അപ്പുറത്തേക്ക് വളരുന്നതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. ഇത്തവണ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട്, കഴിവുള്ളവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിദ്യാർത്ഥികളെ നമ്മുടെ സമൂഹത്തിന് ആവശ്യമുള്ള കരുണയുള്ള ആരോഗ്യ പ്രവർത്തകരായി മാറ്റാൻ ഈ പദ്ധതിക്ക് സാധിക്കും,” എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനും, ഡോ. മൂപ്പൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
പിന്നാക്ക മേഖലകളിലെ ആരോഗ്യരംഗം പരിവർത്തനം ചെയ്യുകയെന്ന ഡോ. ആസാദ് മൂപ്പന്റെ ദീർഘവീക്ഷണത്തിന്റെ ഭാഗമാണ് ഈ സംരംഭം. കേരളത്തിലെ മലയോര-ഗോത്രവർഗ്ഗ മേഖലയും പിന്നാക്ക ജില്ലയുമായ വയനാട്ടിൽ 2012-ൽ സ്ഥാപിതമായ ആദ്യ മെഡിക്കൽ കോളേജാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്. ഇതുവരെ തൊള്ളായിരത്തോളം യുവ ഡോക്ടർമാരെ വാർത്തെടുത്ത ഈ സ്ഥാപനം, മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് സുസ്ഥിരമായ ഒരു കേന്ദ്രമായി നിലകൊള്ളുന്നു.
2026 ബാച്ചിലേക്കുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ അറിയുന്നതിനും ഓൺലൈനായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക: www.dmscholarship.in/  ഫോൺ. 8111 888 626.
പത്ര സമ്മേളനത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ ബഷീർ യു, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അരുൺ അരവിന്ദ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊ. ഡോ. ലാൽ പ്രശാന്ത് എം എൽ, ഓപ്പറേഷൻസ് വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ തുടങ്ങിയവർ പങ്കെടുത്തു.
പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കണമെന്ന് വൈദിക സമ്മേളനം.
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ യാഥാർഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വയനാടിന്റെ വികസനത്തിനും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ പാത അത്യന്താപേക്ഷിതമാണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. വന്യമൃഗശല്യം മൂലം കർഷകരും ഗ്രാമീണ ജനങ്ങളും നേരിടുന്ന ദുരിതങ്ങളിൽ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. വന്യമൃഗ ആക്രമണങ്ങളിൽ കൃഷിനാശവും ജീവഹാനിയും വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തരവും ഫലപ്രദവും ശാശ്വതവുമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കാർഷിക വിളകളുടെ വിലത്തകർച്ച കർഷകരെ ഗുരുതര പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും സമ്മേളനം വിലയിരുത്തി. കാർഷികോൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും കർഷകരുടെ വരുമാനം സംരക്ഷിക്കാനുമായി സർക്കാർ ഇടപെടൽ ശക്തമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഫൊറോന പരിധിയിലെ വൈദികരുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ സാമൂഹിക, കാർഷിക, വികസന വിഷയങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നു. തുടർന്ന് മേൽപ്പറഞ്ഞ മൂന്ന് പ്രമേയങ്ങളും ഏകകണ്ഠമായി പാസാക്കി.ഫോറോനാ വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. ഫാ.മൈക്കൽ വടക്കേമുളഞ്ജനാൽ സ്വാഗതവും, ഫാ. ജസ്റ്റിൻ മൂന്നനാൽ നന്ദിയും പറഞ്ഞു.
വയനാട്ടിൽ അഞ്ച് പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു.
സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക വടശേരില്‍ എസ്‌ സി വി നിര്യാതയായി
ദേശീയതല പഞ്ച ഗുസ്തിയിൽ രണ്ടാം സ്ഥാനക്കാരനായി വയനാട് ജില്ലാ പോലീസിന്റെ യശസ്സ് ഉയർത്തി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട് ജില്ലാ പോലീസിന്റെ അഭിമാനമായി സിവിൽ പോലീസ് ഓഫീസർ എം. ഖാലിദ്. 2026 മെയ്‌ 29 മുതൽ ജൂൺ 2 വരെ ഗുജറാത്തിലെ അഹമ്മദാബാദ് രാഷ്ട്രീയ രക്ഷ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ചു നടക്കുന്ന മത്സരത്തിലാണ് നേട്ടം കൈവരിച്ചത്. ലോക പഞ്ച ഗുസ്തി മത്സരത്തിൽ ഇന്ത്യക്കു വേണ്ടി പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. വൈത്തിരി സ്റ്റേഷനിൽ ജോലി ചെയ്തു വരുന്ന ഖാലിദ് മേപ്പാടി സ്വദേശിയാണ്. അന്തർദേശീയ താരം ജോയ് പി. ജോസ് ആണ് മുഖ്യ പരിശീലകൻ.
വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ
തിരുവനന്തപുരം : സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ശക്തമായ നടപടിയിലേക്ക്. സംസ്ഥാനവ്യാപകമായി നടത്തിയ വൻ റെയ്ഡുകൾക്ക് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ.ഡി മരവിപ്പിച്ചു. കേരളത്തിലും ബംഗളൂരുവിലും ഉള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 12 അക്കൗണ്ടുകളിലായി 8.36 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകൾ എല്ലാം  മരവിപ്പിച്ചു.
ഇ.ഡി പരിശോധനയിൽ പിണറായി വിജയന്റെ വീട്ടിൽ നിന്നും വീണയുടെ പേരിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ ഉൾപ്പെടെ രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ തിരുവനന്തപുരത്തെ വീട്ടിൽ നിന്ന് കണ്ടെടുത്ത ബാങ്ക് നിക്ഷേപങ്ങളുടെ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇ.ഡി ഈ നടപടിയിലേക്ക് കടന്നത്. കണ്ണൂരിലെ പിണറായി വിജയന്റെ വീട്, കോഴിക്കോട്ടെ മന്ത്രി മുഹമ്മദ് റിയാസിന്റെ മാതാപിതാക്കളുടെ വീട്, സി.എം.ആർ.എൽ ഓഫീസുകൾ, എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇന്ന് ഇ.ഡി സംഘം പരിശോധന നടത്തിയത്.
മലബാർ ഭദ്രാസന സംയുക്ത സമ്മേളനം ‘ദർശന ദീപം’ ചീയംബം പള്ളിയിൽ നടന്നു
പുൽപ്പള്ളി ::പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയംബം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ വെച്ച് വിജയകരമായി സമാപിച്ചു. ഞായറാഴ്ച (മെയ് 24) ഉച്ചയ്ക്ക് 2.00 മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സമ്മേളനത്തിൽ സ്വാഗതപ്രസംഗം നടത്തി. മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ബിജു എം. കെ. മത്തോക്കിൽ സമ്മേളന പ്രതിനിധികൾക്കായി പ്രത്യേക ക്ലാസ്സ് നയിച്ചു. ഇടവകകളുടെ ഭാവി പ്രവർത്തനങ്ങൾക്കും ആത്മീയ ഉണർവിനും ഊന്നൽ നൽകിക്കൊണ്ടായിരുന്നു ക്ലാസ്സുകൾ. വൈദിക സെക്രട്ടറി ഫാ. മത്തായികുഞ്ഞ് ചാത്തനാട്ടുകുടി സമ്മേളനത്തിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. ചടങ്ങിൽ ഭദ്രാസന ജോയിൻ സെക്രട്ടറി ബേബി വാളങ്കോട്ട് നന്ദി പ്രകാശനം നിർവഹിച്ചു. ഭദ്രാസനത്തിലെ വൈദിക ശ്രേഷ്ഠർ, സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ പള്ളികളിലെ ട്രസ്റ്റിമാർ, സെക്രട്ടറിമാർ, പള്ളി മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ, ഓഡിറ്റേഴ്സ്, ഭക്ത സംഘടന ഭദ്രാസന ഭാരവാഹികൾ, ജെയ്ക്സ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങി നിരവധി പേർ ഈ സംയുക്ത സമ്മേളനത്തിൽ പങ്കെടുത്തു. ഭദ്രാസനത്തിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെ സജീവ പങ്കാളിത്തം കൊണ്ട് സമ്മേളനം ശ്രദ്ധേയമായി.
ഇൻക്ലൂസീവ് എഡ്യൂക്കേഷൻ: ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത് മാറ്റിനിർത്തലല്ല, ചേർത്തുപിടിക്കലാണ്: ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി
വിദ്യാഭ്യാസം എന്നത് കേവലം അറിവ് നേടുക എന്നതിലുപരി ഒരു കുട്ടിക്ക് സ്വയം പര്യാപ്തത നേടാനും സമൂഹത്തിന്റെ ഭാഗമാകാനുമുള്ള അവസരമാണ്. ഭിന്നശേഷിയുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ‘ഇൻക്ലൂസീവ് എഡ്യൂക്കേഷൻ’ അഥവാ ഉൾച്ചേർക്കൽ വിദ്യാഭ്യാസം വെറുമൊരു പഠനരീതിയല്ല, മറിച്ച് അവരുടെ ജീവിതം മാറ്റിമറിക്കാൻ ശേഷിയുള്ള ഒന്നാണ്.
എന്തുകൊണ്ട് ഇൻക്ലൂസീവ് എഡ്യൂക്കേഷൻ?
സ്പെഷ്യൽ സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി, സാധാരണ കുട്ടികൾക്കൊപ്പം ഭിന്നശേഷിയുള്ള കുട്ടികളും ഒരേ ക്ലാസ് റൂമിൽ പഠിക്കുന്ന രീതിയാണിത്. ഇത് കുട്ടികൾക്ക് നൽകുന്ന പ്രധാന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം:
സാമൂഹിക വളർച്ചയും പിയർ ഇന്ററാക്ഷനും: സ്പെഷ്യൽ സ്കൂളുകളിൽ കുട്ടികൾ ഒരേപോലെയുള്ള വെല്ലുവിളികൾ നേരിടുന്നവരുമായി മാത്രമേ ഇടപഴകുന്നുള്ളൂ. എന്നാൽ ഇൻക്ലൂസീവ് സ്കൂളുകളിൽ റെഗുലർ കുട്ടികളുമായി ഇടപഴകാൻ ഇവർക്ക് അവസരം ലഭിക്കുന്നു. ഇത് അവരുടെ സാമൂഹിക വളർച്ചയെ വലിയ രീതിയിൽ സഹായിക്കുന്നു.
ഭാഷാ-ആശയവിനിമയ ശേഷി വർദ്ധിക്കുന്നു: മറ്റു കുട്ടികൾ സംസാരിക്കുന്നത് കേൾക്കാനും അവരോട് പ്രതികരിക്കാനും ശ്രമിക്കുന്നതിലൂടെ ഭിന്നശേഷിയുള്ള കുട്ടികളുടെ കമ്മ്യൂണിക്കേഷൻ സ്കിൽസ് സ്വാഭാവികമായി മെച്ചപ്പെടുന്നു. നേരിട്ടുള്ള സംഭാഷണങ്ങൾ അവരുടെ ഭാഷാ വികാസത്തിന് വേഗത കൂട്ടുന്നു.
യഥാർത്ഥ ലോകത്തെ അഭിമുഖീകരിക്കാനുള്ള കഴിവ്: ലോകം വൈവിധ്യങ്ങൾ നിറഞ്ഞതാണ്. യഥാർത്ഥ ജീവിത സാഹചര്യങ്ങളെ എങ്ങനെ നേരിടണം, മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നൊക്കെ ക്ലാസ് റൂമിലെ അനുഭവങ്ങളിലൂടെ അവർ പഠിക്കുന്നു. ഇത് അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
ഡൗൺ സിൻഡ്രോം, ഓട്ടിസം എന്നിവ ഉള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുന്നു?
ഓട്ടിസമോ ഡൗൺ സിൻഡ്രോമോ ഉള്ള കുട്ടികൾക്ക് ഉൾച്ചേർക്കൽ വിദ്യാഭ്യാസം നൽകുന്ന മാറ്റങ്ങൾ ശ്രദ്ധേയമാണ്. റെഗുലർ കുട്ടികൾ ചെയ്യുന്ന കാര്യങ്ങൾ കണ്ട് പഠിക്കാൻ ഇവർക്ക് സാധിക്കും. ഇത് അവരുടെ പെരുമാറ്റ രൂപീകരണത്തിന് (ബിഹേവിയർ മോഡിഫിക്കേഷൻ) സഹായിക്കുന്നു. സ്പെഷ്യൽ സ്കൂളിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് മാറി വിശാലമായ സൗഹൃദവലയം ലഭിക്കുന്നത് അവരിലെ ഒറ്റപ്പെടൽ ഒഴിവാക്കും.
പ്രയോഗിക വെല്ലുവിളികളും പരിഹാരങ്ങളും
ഇൻക്ലൂസീവ് എഡ്യൂക്കേഷൻ നടപ്പിലാക്കുമ്പോൾ ചില പ്രായോഗിക റിസ്കുകൾ നേരിടാം. ഇതിനെ അതിജീവിക്കാൻ ചില പ്രത്യേക ക്രമീകരണങ്ങൾ ആവശ്യമാണ്:
അധ്യാപക-വിദ്യാർത്ഥി അനുപാതം: സാധാരണ ക്ലാസുകളിൽ 40-50 കുട്ടികളുണ്ടാകുന്നത് ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നതിന് തടസ്സമാകും. അതുകൊണ്ട് കുറഞ്ഞ വിദ്യാർത്ഥി അനുപാതവും, ഭിന്നശേഷി കുട്ടികൾക്ക് ‘വൺ-ടു-വൺ’ ശ്രദ്ധ നൽകാൻ കഴിയുന്ന സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സാന്നിധ്യവും ഉറപ്പാക്കണം.
സിലബസിലെ ഫ്ലെക്സിബിലിറ്റി: എല്ലാ കുട്ടികൾക്കും ഒരേ രീതിയിലുള്ള വർക്ക് ലോഡ് നൽകാതെ, അവരുടെ കഴിവ് അനുസരിച്ച് സിലബസ് ലഘൂകരിക്കണം. പഠിക്കാനും ഉത്തരം നൽകാനും അവർക്ക് കൂടുതൽ സമയം അനുവദിക്കണം.
മനോഭാവത്തിലെ മാറ്റം: അധ്യാപകർക്കും മറ്റ് കുട്ടികൾക്കും ഈ മാറ്റത്തെക്കുറിച്ച് കൃത്യമായ ധാരണ നൽകണം. ഭിന്നശേഷിയുള്ളവരെ സഹായിക്കാനും അവരെ ബഹുമാനിക്കാനുമുള്ള മനോഭാവം സഹപാഠികളിൽ വളർത്തണം.
കൂട്ടായ പ്രവർത്തനം
ഇൻക്ലൂസീവ് എഡ്യൂക്കേഷൻ വിജയിക്കണമെങ്കിൽ അത് അധ്യാപകരുടെ മാത്രം ഉത്തരവാദിത്തമല്ല. അധ്യാപകർ, മാതാപിതാക്കൾ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, സ്പീച്ച് ആൻഡ് ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾ എന്നിവരടങ്ങുന്ന ഒരു ടീമിന്റെ പിന്തുണ അത്യാവശ്യമാണ്. കുട്ടിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ ഗൈഡൻസ് നൽകാനും അതിലൂടെ സാധിക്കും.
വിവേചനമില്ലാത്ത ഒരു വിദ്യാഭ്യാസ രീതിയാണ് നമുക്ക് ആവശ്യം. ഭിന്നശേഷിയുള്ള കുട്ടികളുടെ അവകാശങ്ങളെ മാനിച്ചുകൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാൻ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ അനിവാര്യമാണ്. ഓരോ വിദ്യാലയവും ഈ മാറ്റത്തിന് തയ്യാറെടുക്കുമ്പോൾ മാത്രമേ എല്ലാവർക്കും തുല്യമായ നീതി ഉറപ്പാക്കാൻ നമുക്ക് സാധിക്കൂ. തയ്യാറാക്കിയത് :  ഡോ. ജോസഫ് സണ്ണി കുന്നശ്ശേരി.(കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെ സ്ഥാപകൻ)
കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ ശനിയാഴ്ച (മെയ് 23) 11 മണിക്ക് തുറക്കും; പ്രദേശവാസികൾ ജാഗ്രത പാലിക്കണം
ജില്ലയിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെയും മുൻവർഷങ്ങളിൽ ലഭിച്ച അതിശക്തമായ മഴയുടെയും പശ്ചാത്തലത്തിൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനും ജൂൺ ആദ്യവാരം തന്നെ കാലവർഷം ആരംഭിക്കാനുള്ള സാധ്യത കണക്കെടുത്തുമാണ് ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്. ദിവസവും രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് ഷട്ടറുകൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരിക്കുന്നത്. ഡാം തുറക്കുന്ന സമയത്ത് ഡാം പരിസരത്തും വെള്ളം ഒഴുകിപ്പോകുന്ന പുഴകളുടെ കരകളിലും ആളുകൾ കൂട്ടംകൂടി നിൽക്കരുത്.  പുഴയിൽ ഇറങ്ങാനോ പുഴ മുറിച്ചുകടക്കാനോ ശ്രമിക്കരുത്. ഡാം തുറന്ന ശേഷം മത്സ്യബന്ധനം നടത്താൻ പാടില്ല. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കും. ഡാമിന്റെ പരിസര പ്രദേശങ്ങളിലും വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളിലും അധികൃതർ യഥാസമയങ്ങളിൽ ആവശ്യമായ നിർദേശങ്ങൾ നൽകും. ഇവ കൃത്യമായി പാലിക്കാനും പൊതുജനങ്ങൾ ശ്രദ്ധിക്കണം.
കൃഷി മന്ത്രി അഡ്വ. ടി സിദ്ദിഖിന് കൽപ്പറ്റയിൽ ഉജ്വല വരവേൽപ്പ് നൽകും: യു ഡി എഫ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി
മുഖ്യമന്ത്രി വി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന  അഡ്വ ടി.  സിദ്ദീഖിന് ലക്കിടിയിൽ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടുകൂടി സ്വീകരിച്ചു കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ ഗംഭീര സ്വീകരണം ഒരുക്കുമെന്ന് യു ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു . യോഗം മുസ്ലിം ലീഗ് ആക്റ്റിംഗ് ജില്ലാ പ്രസിഡന്റ് എൻ കെ റഷീദ് ഉദ്ഘാടനം ചെയ്തു. യു  ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം കൺവീനർ പി പി ആലി, റസാഖ് കൽപ്പറ്റ, കെ വി പോക്കർ ഹാജി,എം എ ജോസഫ്, ഓ വി അപ്പച്ചൻ, ഹാരിസ് കണ്ടിയൻ,ബി സുരേഷ് ബാബു, കടവൻ ഹംസ,പ്രവീൺ തങ്കപ്പൻ, സി ജയപ്രസാദ്,നജീബ് കരണി, ശോഭന കുമാരി, ജി വിജയമ്മ ടീച്ചർ, ഗിരീഷ് കൽപ്പറ്റ, ഹർഷൽ കോന്നാടൻ,എം പി നവാസ്,ഫായിസ് തലക്കൽ,സി ശിഹാബ് തുടങ്ങിയവർ സംസാരിച്ചു